യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി
തൃശ്ശൂർ ചാവക്കാട് എടക്കഴിയൂർ പഞ്ചവടിയിൽ ചീട്ടുകളി സംഘത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. എടക്കഴിയൂർ പഞ്ചവടി വലിയതറയിൽ ഷോബിയെ (39) താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചവടി സെന്ററിൽ കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത്. കമ്പിവടി കൊണ്ട് അടിച്ചതിനെ തുടർന്ന് തലയ്ക്ക് സാരമായ പരിക്കേറ്റു. തലയിൽ നാല് സ്റ്റിച്ചുകളുണ്ട്. ഷോബി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.


+ There are no comments
Add yours