ഇടുക്കിയില്‍ കൊച്ചു മുല്ലക്കാനത്ത് മൂന്നാം തവണയും യുവാവിന്റെ ഓട്ടോറിക്ഷ സമൂഹ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു.

Estimated read time 0 min read

ഇടുക്കിയില്‍ കൊച്ചു മുല്ലക്കാനത്ത് മൂന്നാം തവണയും യുവാവിന്റെ ഓട്ടോറിക്ഷ സമൂഹ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു.

ചൂഴിക്കരയില്‍ രാജേഷ് എന്നയാളുടെ ഓട്ടോറിക്ഷയാണ് ചൊവാഴ്ച രാത്രിയില്‍ തീയിട്ട് നശിപ്പിച്ചത്.

ഓട്ടം കഴിഞ്ഞുവന്ന് രാത്രിയില്‍ അയല്‍പക്കത്തെ വീട്ടുവളപ്പിലാണ് രാജേഷ് ഓട്ടോറിക്ഷ നിർത്തിയിടാറുള്ളത്. ഇതിന് മുൻപ് രണ്ടു പ്രാവശ്യം ഇതേസ്ഥലത്ത് രാജേഷിന്റെ ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ചിരുന്നു. അന്ന് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ഓട്ടോ കത്തിച്ചത്.

വ്യക്തി വിരോധമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണന്ന് രാജാക്കാട് എസ്‌എച്ച്‌ഒ വി. വിനോദ്കുമാർ പറഞ്ഞു.

+ There are no comments

Add yours