ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ഇന്ന് പാർലമെന്റിൽ
ലോക്സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള 129-ാം ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. ഇന്നലെ അവതരിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മാറ്റിവയ്ക്കുകയായിരുന്നു. നിയമമന്ത്രി അർജുൻ മേഘ്‌വാൾ അവതരിപ്പിക്കുന്ന ബിൽ ഇരുസഭകളിലെയും അംഗങ്ങൾ അടങ്ങിയ പാർലമെന്ററി സമിതിക്ക് അയയ്ച്ചേക്കും. ലോക്‌സഭയിലെ എല്ലാ MPമാരും സഭയിൽ എത്തണമെന്ന് കാട്ടി ബിജെപി മൂന്നു വരി വിപ്പ് നൽകി


+ There are no comments
Add yours