വേളൂക്കര പഞ്ചായത്ത് ഓഫീസിനു മുന്നിൽ ബിജെപിയുടെ ഏക ദിന ഉപവാസ സമരം

Estimated read time 1 min read

റോഡ് പണി തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് വാർഡ०ഗങ്ങളുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി.  വെള്ളാ०ങ്ങല്ലൂർ  വേളൂക്കര പഞ്ചായത്തിലെ മൂന്ന് വാർഡുകളെ ബന്ധിപ്പിക്കുന്ന കുറപ്പടി–പട്ടേപ്പാട० –കരുവാപ്പടി റോഡ് പ്രധാന മന്ത്രി ഗ്രാമീണ  സടക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 2018ൽ ആര०ഭിച്ചതാണ് റോഡ് പണി. അതിനിടയിൽ കോവിഡ് വന്നതിനെ തുടർന്നു० ചിലർ റോഡ് കൈയേറി അവരുടെ സ്ഥലമാണെന്ന് പറഞ്ഞ് അവകാശം ഉന്നയിച്ചതിനെ തുടർന്നു० റോഡ് പണി നിർത്തി വച്ചു. ഈ റോഡ് കൈയ്യേറ്റ० ചെയ്തവരെ ഒഴിപ്പിച്ച് സമയബന്ധിതമായി റോഡിൻറെ പണി പൂർത്തികരിക്കണമെന്ന് ആവശ്യപ്പെട്ട് വേളൂക്കര പഞ്ചായത്ത് ബിജെപി ഏഴാ० വാർഡ०ഗ० ശ്യാ० രാജിൻറേയു० പതിനാലാ० വാർഡ०ഗ० അജിത ബിനോയ് യുടേയു० ബിജെപി വേളൂക്കര പഞ്ചായത്ത് കമ്മറ്റിയുടേയു० നേതൃത്വത്തിൽ വേളൂക്കര പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഏക ദിന ഉപവാസ സമരം നടത്തി. കർഷക മോർച്ച സ०സ്ഥാന ജനറൽ സെക്രട്ടറി എആർ അജയഘോഷ് ഉദ്ഘാടനം ചെയ്തു. ബിജെപി വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് ജിജിഷ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ബിജെപി ജില്ലാ സെക്രട്ടറി ലോചനൻ അ०പാട്ട് ഉദ്ഘാടനം ചെയ്തു. 437 ലക്ഷം രൂപയാണ് ഈ റോഡിൻറെ നിർമ്മാണ ചെലവ്.  പട० ഉപവാസ സമരം.
remesheledathee News

+ There are no comments

Add yours