ലോക ചെസ് ചാമ്പ്യൻ; ഗുകേഷിന് വൻ വരവേൽപ്പ്
ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷിന് ജന്മനാട്ടിൽ വൻ വരവേൽപ്പ്. മത്സര വിജയത്തിന് ശേഷം ജന്മനാട്ടിൽ എത്തിയ ഗുകേഷിന് അധികൃതരും ആരാധകരും ചേർന്ന് ചെന്നൈ വിമാനത്താവളത്തിൽ വമ്പൻ സ്വീകരണം നൽകി. ആരാധകർ പൊതിയുന്ന കാഴ്ചകളാണ് കാണാൻ കഴിയുന്നത്. സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യനായിരുന്ന ചൈനയുടെ ഡിങ് ലിറെനെ കീഴടക്കി സമാനതകളില്ലാത്ത നേട്ടമാണ് ഗുകേഷ് കൈവരിച്ചത്.


+ There are no comments
Add yours