കണ്ണപ്പയിലെ മോഹൻലാലിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Estimated read time 0 min read

ഇത് കണ്ണപ്പയിലെ കിരാത, വ്യത്യസ്ത ലുക്കിൽ മോഹൻലാൽ


ബിഗ് ബജറ്റ് ചിത്രം കണ്ണപ്പയിലെ മോഹൻലാലിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കിരാത എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. മുടിയും താടിയും നീട്ടി വ്യത്യസ്‌തമായ ലുക്കിലാണ് മോഹൻലാലിന്റെ കഥാപാത്രം. പോരാളിയെ പോലെ മുഖത്ത് കരി തേച്ച് കയ്യിൽ വാളുമായി നിൽക്കുന്ന മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് വൈറലാവുകയാണ്. ചിത്രത്തിൽ അതിഥി വേഷത്തിലാണ് താരം എത്തുന്നത്.

+ There are no comments

Add yours