അവധി ലഭിക്കാത്തതു മൂലമുള്ള മാനസിക സംഘർഷം.

Estimated read time 0 min read

അരീക്കോട്ടെ സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ. വയനാട് മൈലാടിപ്പടി സ്വദേശി വിനീത് (33) ആണ് മരിച്ചത്. അവധി ലഭിക്കാത്തതു മൂലമുള്ള മാനസിക സംഘർഷമാണ് മരണകാരണമെന്ന് സഹപ്രവർത്തകർ ആരോപിച്ചു.

തലയ്ക്കു വെടിയേറ്റ നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. ഉടൻ മരണം സ്ഥിരീകരിച്ചു. വിനീതിന്റെ ഭാര്യ മൂന്നുമാസം ഗർഭിണിയാണ്. 45 ദിവസത്തോളം വിനീത് അവധി ലഭിക്കാതെ ജോലി ചെയ്തെന്ന് സുഹൃത്തുക്കൾ പറയുന്നു.

+ There are no comments

Add yours