വയനാട്ടിൽ ആദിവാസി യുവാവിന് നേരെ ക്രൂരത
വയനാട് ആദിവാസി യുവാവിന് നേരെ ക്രൂരത. 2 കാറുകളിലെത്തിയ വിനോദസഞ്ചാരികൾ മാതൻ എന്ന ആദിവാസി യുവാവിനെ റോഡിലൂടെ അരകിലോമീറ്ററോളം വാഹനത്തിൽ വലിച്ചിഴച്ചു. കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയതിനിടെയുണ്ടായ വാക്ക് തർക്കത്തെ തുടർന്നായിരുന്നു സംഭവം. അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസെടുത്തു.


+ There are no comments
Add yours