വയനാടിന്റെ എംപിയായി പ്രിയങ്ക ഗാന്ധി
വയനാട് ലോക്‌സഭാംഗമായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്‌തു. അമ്മ സോണിയ ഗാന്ധിയും കുടുംബവും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയായി. കേരളീയ സാരി അണിഞ്ഞാണ് പ്രിയങ്ക സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം വയനാട് സന്ദർശനത്തിനായി നവംബർ 30ന് പ്രിയങ്ക വയനാട്ടിൽ എത്തും. പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുലും പ്രിയങ്കയ്ക്ക് ഒപ്പം എത്തും.


+ There are no comments
Add yours