47-ാം വയസിൽ ബാഹുബലി താരം വിവാഹിതനായി!
ബാഹുബലി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ തെലുങ്കു താരം സുബ്ബരാജു വിവാഹിതനായി. 47-ാം വയസിലാണ് താരത്തിൻ്റെ വിവാഹം. വിവാഹ വേഷത്തിൽ ഭാര്യയ്‌ക്കൊപ്പം കടൽക്കരയിൽ നിൽക്കുന്ന ചിത്രം പങ്കുവച്ച് താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ‘അവസാനം വിവാഹിതനായി’ എന്ന അടിക്കുറിപ്പോടെയായിരുന്നു താരത്തിന്റെ പോസ്റ്റ്. മലയാളികൾ ഉൾപ്പെടെ നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ച് എത്തുന്നത്.


+ There are no comments
Add yours