ലോക ചെസ് ചാംപ്യൻഷിപ്പ് ഫൈനലിലെ മൂന്നാം കളിയിൽ നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തി ഇന്ത്യയുടെ ഡി ഗുകേഷ്. 14 പോരാട്ടങ്ങൾ ഉൾപ്പെട്ട ഫൈനലിലെ ഗുകേഷിന്റെ ആദ്യ വിജയമാണിത്. ഇതോടെ ഇരുവർക്കും 1.5 പോയിന്റ് വീതമായി.
14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിൻ്റ് നേടുന്നയാൾക്കാണ് കിരീടം. ആദ്യ കളിയിൽ ഗുകേഷിനെ 43 നീക്കങ്ങളിൽ തോൽപിച്ച് ചൈനയുടെ ഡിങ് ലിറൻ ലീഡ് (1-0) നേടിയിരുന്നു. രണ്ടാം കളിയിൽ ഗുകേഷും ഡിങ് ലിറനും സമനിലയിൽ പിരിഞ്ഞു. 23 നീക്കങ്ങൾക്കൊടുവിലാണ് ഇരുവരും സമനിലയ്ക്ക് കൈ കൊടുത്തത്.


+ There are no comments
Add yours