പ്ലാറ്റ്ഫോമിൽ യാത്രക്കാരെ ഓടിച്ചിട്ട് തെരുവുനായ കടിച്ചു,13 പേർ ചികിത്സയിൽ

Estimated read time 0 min read

പ്ലാറ്റ്ഫോമിൽ യാത്രക്കാരെ ഓടിച്ചിട്ട് തെരുവുനായ കടിച്ചു, പേപ്പട്ടിയെന്ന് സംശയം; 13 പേർ ചികിത്സയിൽ


തെരുവുനായയുടെ കടിയേറ്റ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പതിമൂന്നോളം യാത്രക്കാർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. റെയിൽവെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലെ യാത്രക്കാരെയും ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റ് എടുക്കാൻ നിൽക്കുന്നവരെയും തെരുവുനായ ഓടിച്ചിട്ട് കടിച്ചത്. കടിയേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

+ There are no comments

Add yours