വിജയ് സേതുപതിയ്ക്ക് എമ്മി പുരസ്‌കാരം
അന്താരാഷ്‌ട്ര എമ്മി അവാർഡ്‌സിലെ ആദ്യ ഇന്ത്യൻ പുരസ്‌കാരദാതാവായി ചരിത്രം കുറിച്ച് നടൻ വിജയ് സേതുപതി.54-ാമത് എമ്മി അവാർഡ്‌സ് ചടങ്ങ് നവംബർ 23ന് ന്യൂയോർക്കിലാണ് നടക്കുന്നത്. ടെലിവിഷൻ മേഖലയിലെ കലാപരവും സാങ്കേതികവുമായ മികവിന് നല്‍കുന്ന പുരസ്‌കാരങ്ങളാണ് എമ്മി അവാർഡുകള്‍. അന്താരാഷ്‌ട്ര എമ്മി പുരസ്‌കാരങ്ങള്‍ നല്‍കുന്ന ‘ഇന്റർനാഷണല്‍ അക്കാദമി ഓഫ് ടെലിവിഷൻ ആർട്സ് ആൻഡ് സയൻസസി’ലെ ബോർഡ് അംഗവും നിർമാതാവുമായ കവിത ഗുപ്‌തയാണ് വിജയ് സേതുപതിയുടെ നേട്ടത്തിന് പിന്നില്‍ പ്രവർത്തിച്ചത്.മുൻപ് 2016ല്‍ ലോസ് ആഞ്ചലസില്‍ നടന്ന പ്രൈംടൈം എമ്മി അവാർഡ്‌സില്‍ നടൻ ടോം ഹിഡില്‍സ്റ്റണിനൊപ്പം നടി പ്രിയങ്ക ചോപ്ര പുരസ്‌കാരം സമ്മാനിച്ചിരുന്നു. 2024ല്‍ അന്താരാഷ്‌ട്ര എമ്മി അവാർഡ്‌സില്‍ അവതാരകനായി സ്റ്റാൻഡ് അപ്പ് കൊമേഡിയൻ വീർ ദാസ് എത്തിയതും ഇന്ത്യക്ക് അഭിമാനനേട്ടങ്ങളായിരുന്നു. വീർ ദാസിനെ എത്തിച്ചതും കവിത ഗുപ്‌തയായിരുന്നു.
ബത്ത ആണ് വിജയ് സേതുപതിയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. മണിരത്നത്തിന്റെ ഇഞ്ചിവെള്ളമം എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനുള്ളത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. കൂടാതെ 2024ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം മഹാരാജ ഹോളിവുഡിലേയ്ക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്. ചിത്രം ചൈനയില്‍ വൻ വിജയമായതിന് പിന്നാലെ ഹോളിവുഡ് ഏജൻസി റീമേക്കിനായി തന്നെ സമീപിക്കുകയായിരുന്നുവെന്ന് മഹാരാജയുടെ നിർമാതാവ് സുധൻ സുന്ദരം അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.




+ There are no comments
Add yours