ബിഎല്‍എം സാമ്പത്തിക ക്രമക്കേട് : 103 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച്‌ ഇഡി; 320 അക്കൗണ്ടുകളിൽ പരിശോധന തുടരുന്നു…

Estimated read time 1 min read

ബിഎല്‍എം സാമ്പത്തിക ക്രമക്കേട് : 103 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച്‌ ഇഡി; 320 അക്കൗണ്ടുകളിൽ പരിശോധന തുടരുന്നു.

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിഎംഎമ്മിന്റെ 103 കോടി രൂപയുടെ സ്വത്തുക്കള്‍ താത്ക്കാലികമായി മരവിപ്പിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.320 അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് ഇ ഡി പരിശോധന നടത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ മുമ്പ് ബിഎല്‍എം സ്ഥാപകന്‍ ആര്‍ പ്രേംകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നടപടി ക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് കേരളത്തില്‍ ഉള്‍പ്പെടെ വിവിധ ബിഎല്‍എം ഓഫീസുകളില്‍ ഇ ഡി പരിശോധന ശക്തമാക്കിയിരുന്നു. (BLM financial fraud case: ED freezes assets worth ₹103 crore)

ബിഎല്‍എം സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെയാണ് 12 ഇടങ്ങളില്‍ ഇ ഡി പരിശോധന നടത്തിയത്. എറണാകുളം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, മൂന്നാര്‍, ചെന്നൈ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടന്നതായി ഇ ഡി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വിവരങ്ങള്‍ ക്രോഡീകരിച്ച ശേഷം ആര്‍ പ്രേംകുമാറിനെ ഇ ഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കുമെന്നാണ് വിവരം. നിലവില്‍ ക്രൈം ബ്രാഞ്ച് കേസിന്റെ പശ്ചാത്തലത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതെന്നും ഇ ഡി വ്യക്തമാക്കി.

+ There are no comments

Add yours