കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാൻസലർ സിസ തോമസ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്തു.
അന്വേഷണ സമിതിയുടെ റിപ്പോർട്ടും വിദ്യാർത്ഥികൾ മാപ്പ് പറയണമെന്ന ആവശ്യവും നേരത്തെ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിൽ സർവകലാശാല വീണ്ടും നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്.
അതേസമയം, അപ്പീൽ നൽകിയതിലൂടെ വി.സി വിദ്യാർത്ഥികളെ വീണ്ടും വെല്ലുവിളിക്കുകയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പ്രതികരിച്ചു. മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന സമരത്തിനും 22 ദിവസത്തെ നിരാഹാരത്തിനും സുപ്രീം കോടതി വരെ നീണ്ട നിയമപോരാട്ടങ്ങൾക്കുമൊടുവിലായിരുന്നു വിദ്യാർത്ഥികൾക്ക് അനുകൂലമായി സിംഗിൾ ബെഞ്ച് വിധി വന്നത്.




+ There are no comments
Add yours