ഐസുകൾ പാക്ക് ചെയ്യുന്നതിന് മുമ്പ് ജീവനക്കാരൻ നക്കി നോക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ വട്ടോളി-ഇയ്യാട് റോഡിൽ പ്രവർത്തിക്കുന്ന ‘ഐസ്-മി’ എന്ന ഐസ് നിർമാണ യൂണിറ്റിൽ ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. പ്രദേശവാസിയായ യുവാവാണ് വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇത് പ്രദേശവാസികൾ ചോദ്യം ചെയ്തു. വിവാദമായതോടെ പൊലീസെത്തി ഐസ് നിർമാണ യൂണിറ്റ് പൂട്ടി.


+ There are no comments
Add yours