അമരൻ ചിത്രത്തിൻ്റെ നിർമാതാക്കൾക്ക് 1 കോടിയുടെ വക്കീൽ നോട്ടീസ് അയച്ച്  എഞ്ചിനിയറിങ് വിദ്യാർത്ഥി. കാരണം നമ്പർ…

Estimated read time 1 min read

1.1 കോടി വേണം; ‘അമരൻ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് വിദ്യാർത്ഥി

അമരൻ ചിത്രത്തിൻ്റെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ എഞ്ചിനിയറിങ് വിദ്യാർത്ഥി. തൻ്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് vv വാഗീശൻ നോട്ടീസ് അയച്ചത്. തന്റെ്റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രത്തിന്റേതായാണ് സിനിമയിൽ കാണിക്കുന്നത്. സിനിമ ഇറങ്ങിയ ശേഷം ഈ നമ്പറിലേക്ക് കോളുകൾ വരുന്നെന്നും തനിക്ക് സമാധാനം നഷ്ടപ്പെട്ടെന്നാണ് പരാതി. 1.1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

+ There are no comments

Add yours