വിദ്യാർഥികളുടെ മുന്നിൽവച്ച് അധ്യാപികയെ കുത്തിക്കൊന്നു!
വിവാഹ അഭ്യർഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയിൽ വച്ച് കൊലപ്പെടുത്തി. 24കാരിയായ തഞ്ചാവൂർ സ്വദേശി രമണിയാണ് കൊല്ലപ്പെട്ടത്. തഞ്ചാവൂർ മല്ലിപ്പട്ടണത്തെ സർക്കാർ ഹൈസ്കൂളിൽ വച്ച് രാവിലെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മുപ്പതുകാരനായ മദൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപിക കുട്ടികളെ പഠിപ്പിക്കുന്നതിനിടെ ആണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


+ There are no comments
Add yours