വല്യേട്ടൻ കൈരളിയിൽ 1900 തവണ.. പിന്നാലെ ക്ഷമാപണവുമായി ഷാജി കൈലാസ്

Estimated read time 0 min read

തമാശ പറഞ്ഞതാണ് ക്ഷമിക്കണം: ഷാജി കൈലാസ്

വല്യേട്ടൻ സിനിമ കൈരളിയിൽ പ്രക്ഷേപണം ചെയ്തത് സംബന്ധിച്ച പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സംവിധായകൻ ഷാജി കൈലാസ്. വല്യേട്ടൻ കൈരളിയിൽ 1900 തവണ സംപ്രേഷണം ചെയ്‌തു എന്ന് ഞാൻ പറഞ്ഞത് കൈരളി ചാനലിൻ്റെ സീനിയർ ഡയറക്ടർ എം. വെങ്കിട്ടരാമൻ ഉൾപ്പെടെ ഉള്ളവരെ വേദനിപ്പിച്ചു എന്ന് മനസിലാക്കുന്നു. അത് തമാശ രൂപേണ പറഞ്ഞതാണ്. ചാനലിനെ ഇകഴ്ത്തി കാണിച്ചതല്ല. ആർക്കെങ്കിലും വേദന ആയെങ്കിൽ ക്ഷമിക്കണമെന്നും ഷാജി കൈലാസ് പറഞ്ഞു.

+ There are no comments

Add yours