വോട്ട് ചെയ്ത് സച്ചിനും അക്ഷയ് കുമാറും
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ ഭാര്യ അഞ്ജലിക്കും മകൾ സാറക്കുമൊപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. എല്ലാവരും വോട്ട് ചെയ്യണമെന്ന് സച്ചിൻ അഭ്യർഥിച്ചു. നടൻ അക്ഷയ് കുമാറും വോട്ട് രേഖപ്പെടുത്തി.


+ There are no comments
Add yours