മദ്യപിക്കാനായി പട്ടാള ക്യാംപിൽ കയറിയ അതിഥി തൊഴിലാളികൾ അറസ്റ്റിൽ.

Estimated read time 0 min read

മദ്യപിക്കാനായി പട്ടാള ക്യാംപിൽ അതിക്രമിച്ച് കയറി; അറസ്റ്റ്

മദ്യപിക്കാനായി പട്ടാള ക്യാംപിൽ കയറിയ അതിഥി തൊഴിലാളികൾ അറസ്റ്റിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ ബാരക്സ് ടെറിട്ടോറിയൽ ആർമി ആസ്ഥാനത്ത് അതിക്രമിച്ചു കയറിയ രണ്ടുപേരാണ് പിടിയിലായത്. അസം സ്വദേശി രൂപം ഹസ്ര, ബംഗാൾ സ്വദേശി മഹബൂർ മണ്ഡൽ എന്നിവരാണ് പിടിയിലായത്. മദ്യപിക്കാൻ ഒരിടം തിരഞ്ഞ് ബാരക്‌സിൽ എത്തിയതാണെന്നാണ് ഇവർ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയത്. ഇവരെ പൊലീസിന് കൈമാറി.

+ There are no comments

Add yours