മിന്നൽ പണിമുടക്ക്; സ്വകാര്യ ബസ് ഓടില്ല
തൃശ്ശൂരിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കും. ആകാശപാത വന്ന ശേഷം ഏർപ്പെടുത്തിയ ഗതാഗത പരിഷ്കാരത്തിനെതിരെയാണ് സ്വകാര്യ ബസ് ജീവനക്കാരരുടെ പണിമുടക്ക്. എല്ലാ ബസുകളും സ്റ്റാൻഡിലെ ആകാശപ്പാത ചുറ്റി വേണം സർവ്വീസ് നടത്താൻ എന്ന ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. കൊടുങ്ങല്ലൂർ, തൃപ്രയാർ റൂട്ടുകളിലെ 175 ബസുകളാണ് പണിമുടക്കുന്നത്. ബസ് ജീവനക്കാരുടെ കൂട്ടായ്മയാണ് സമരം നടത്തുന്നത്.


+ There are no comments
Add yours