കൊടുംകുറ്റവാളി ലോറൻസിന്റെ അനുജൻ, അൻമോൽ ബിഷ്ണോയ് പിടിയിൽ
കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്‌ണോയ് അമേരിക്കയിൽ പൊലീസ് കസ്റ്റഡിയിൽ. കാലിഫോർണിയയിൽ നിന്നാണ് ഇയാൾ പിടിയിലായത്. നിരവധി ഉന്നതരുടെ കൊലക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയാണ് ലോറൻസിന്റെ സഹോദരൻ അൻമോൽ. സിന്ധു മൂസെവാലയുടെ കൊലയ്ക്ക് പിന്നാലെയാണ് ഗുണ്ടാനേതാവായ അൻമോൽ ഇന്ത്യ വിട്ടത്. പ്രതിയെ കൈമാറാൻ അമേരിക്കയോട് ഇന്ത്യൻ പ്രതിനിധികൾ അഭ്യർത്ഥിച്ചേക്കും


+ There are no comments
Add yours