മൂന്ന് മണിക്കൂർ റാഗിങ്ങ്; 18 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു
ഗുജറാത്തിൽ റാഗിങ്ങിനിരയായ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ജിഎംഇആർഎസ് മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്ന 18 വയസ്സുകാരൻ അനിൽ മെതാനിയയാണ് മരിച്ചത്. ഹോസ്റ്റലിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ അനിൽ ഉൾപ്പെടെയുള്ളവരെ മൂന്ന് മണിക്കൂർ തുടർച്ചയായി നിർത്തിയെന്ന് പരാതിപ്പെട്ടിരുന്നു. തുടർന്ന് അനിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിലാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരിക്കുകയും ചെയ്തു.


+ There are no comments
Add yours