വാഷിങ്ടൺ: അമേരിക്കയ്‌ക്കെതിരെ വൻ ആക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. വാഷിങ്ടൺ ഡിസിയിൽ ബോംബ് സ്‌ഫോടനമോ രാസായുധ പ്രയോഗമോ നടത്തി ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം വയ്ക്കാനാണ് ഇറാൻ പദ്ധതിയിടുന്നതെന്ന് അമേരിക്കൻ വാർത്താ ഏജൻസിയായ സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ അമേരിക്കയുടെ ‘യു.എസ്.എസ് തിയോഡോർ റൂസ്‌വെൽറ്റ്’ എന്ന പടക്കപ്പൽ പശ്ചിമേഷ്യൻ തീരത്ത് എത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. മേഖലയിൽ വീണ്ടും യുദ്ധം ആരംഭിക്കാനും സൈനിക സജ്ജീകരണങ്ങൾ വർദ്ധിപ്പിക്കാനുമുള്ള അമേരിക്കയുടെ ശ്രമമാണ് പടക്കപ്പലിന്റെ സാന്നിധ്യം വ്യക്തമാക്കുന്നതെന്ന് ഇറാൻ ആരോപിച്ചു.
യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനിലെ പ്രധാന നഗരമായ ഇസ്ഫഹാനിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായി സജ്ജമാക്കിയതായി ‘മെഹർ’ വാർത്താ ഏജൻസി അറിയിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഹോർമുസ് കടലിടുക്കിലെ അനധികൃത ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച നാല് കപ്പലുകൾ മൈനുകളിൽ തട്ടി തീപിടിച്ചതായി ഇറാൻ നാവികസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും കടുത്ത യുദ്ധഭീതിയാണ് ഉടലെടുത്തിരിക്കുന്നത്.




+ There are no comments
Add yours