കൊച്ചി: കൊച്ചി തുറമുഖത്ത് വില്ലിങ്ടൺ ഐലന്റിൽ നങ്കൂരമിട്ട കപ്പലിലെ എഞ്ചിനീയറെ കാണാനില്ലെന്ന് പരാതി. മഹാരാഷ്ട്ര സ്വദേശിയായ അബിദ് മുക്ത്യാർ ജീവാലെയെയാണ് ഈ മാസം 12 മുതൽ കാണാതായത്. മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് കപ്പലിൽ നിന്ന് പുറത്തുപോയ ഇദ്ദേഹം പിന്നീട് തിരിച്ചെത്തിയില്ല.
രണ്ടുദിവസം മുമ്പാണ് ഗുജറാത്തിൽ നിന്നുള്ള ഈ കപ്പൽ കൊച്ചിയിലെത്തിയത്. കാണാതായ എഞ്ചിനീയർക്കായി കപ്പൽ അധികൃതരും സഹപ്രവർത്തകരും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടർന്നാണ് ഇവർ പോലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ ഹാർബർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുറമുഖ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ഇദ്ദേഹത്തെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്.




+ There are no comments
Add yours