നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: സർജൻ അറസ്റ്റിൽ; ആരോപണം നിഷേധിച്ച് ഡോക്ടർ

Estimated read time 0 min read

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മെഡിക്കൽ പി.ജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ആശുപത്രിയിലെ സർജനായ ഡോ. വിനുവിനെയാണ് കഴിഞ്ഞ ദിവസം രാത്രി കുമാരപുരത്തെ വീട്ടിൽ നിന്ന് നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

ആശുപത്രിയിലെ ഒ.പിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിനുവിന്റെ അടുക്കലാണ് പി.ജി വിദ്യാർഥിനി ചികിത്സയ്ക്കായി എത്തിയത്. വിശദമായ പരിശോധനയ്ക്കായി ഉച്ചയ്ക്ക് ശേഷം ആശുപത്രിക്ക് സമീപമുള്ള തന്റെ സ്വകാര്യ പ്രാക്ടീസ് റൂമിലെത്താൻ ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വിദ്യാർഥിനി പോലീസിൽ നൽകിയ പരാതി.

എന്നാൽ, പ്രതി തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചു. ചികിത്സാ സഹായം തേടിയാണ് യുവതി മുറിയിലെത്തിയതെന്നും, ഒരു ഡോക്ടറെന്ന നിലയിലുള്ള ദേഹപരിശോധന മാത്രമാണ് നടത്തിയതെന്നുമാണ് ഇയാളുടെ മൊഴി. പരിശോധനയ്ക്ക് ശേഷം അവർ പുറത്തേക്ക് പോയെന്നും യാതൊരു വീഴ്ചയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു.

ഡോ. വിനുവിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഇന്നുണ്ടായേക്കും. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ രാത്രി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.

+ There are no comments

Add yours