പോക്സോയും വിസ തട്ടിപ്പുമുൾപ്പെടെ നിരവധി കേസുകളിലെ പ്രതി; കാസർഗോഡ് സ്വദേശിയായ പിടികിട്ടാപ്പുള്ളി മൈസൂരിൽ പിടിയിൽ

Estimated read time 1 min read

കാസർഗോഡ്: കേരളത്തിലും കർണാടകയിലുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാസർഗോഡ് സ്വദേശി മൈസൂരിൽ പിടിയിൽ. ചെറുവത്തൂർ തുരുത്തി കാടങ്കോട് സ്വദേശി സി.എച്ച്. മുത്തലീബിനെയാണ് കർണാടകയിലെ ഒളിത്താവളത്തിൽ നിന്ന് പോലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകമായി രൂപീകരിച്ച ‘ഡിംഗ് കേസ് സ്ക്വാഡ്’ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബലാത്സംഗം, പോക്സോ, വിസ തട്ടിപ്പ്, സ്ത്രീപീഡനം, അടിപിടി, വഞ്ചന തുടങ്ങി നിരവധി കേസുകളിൽ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. മുങ്ങിനടന്നിരുന്ന പ്രതിയെ പല കേസുകളിലും കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിന് പുറമെ കർണാടകയിലെ വിവിധ സ്റ്റേഷനുകളിലും മുത്തലീബിനെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

+ There are no comments

Add yours