തിരുവനന്തപുരം: തലസ്ഥാനത്ത് ചാലയിൽ വൻ സ്വർണക്കവർച്ച. വൈഷ്ണവി ജ്വല്ലറി ഉടമയായ മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിൽ നിന്നാണ് ഒരു കോടിയോളം രൂപ വിലവരുന്ന 250 പവനോളം സ്വർണം മോഷ്ടാക്കൾ കവർന്നത്. ഇന്നലെ രാത്രി 10 മണിയോടെ ജ്വല്ലറി അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
നന്ദകുമാർ തന്റെ ബുള്ളറ്റിൽ സഞ്ചരിക്കവെ, മറ്റൊരു ബൈക്കിലെത്തിയ രണ്ടുപേർ സ്വർണം പിടിച്ചുപറിക്കുകയായിരുന്നുവെന്ന് അദ്ദേഹം പോലീസിന് മൊഴി നൽകി. ജ്വല്ലറിയിൽ നിന്ന് അധികം അകലെയല്ലാത്ത, ആളൊഴിഞ്ഞ ഒരു ഇടവഴിയിൽ വെച്ചാണ് കവർച്ച നടന്നത്.
സംഭവത്തിൽ ഫോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്രയധികം സ്വർണം രാത്രിയിൽ വീട്ടിലേക്ക് കൊണ്ടുപോയതിന്റെ കാരണവും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. മോഷ്ടാക്കളെ കണ്ടെത്താനായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.




+ There are no comments
Add yours