വീട്ടുജോലിക്കാരിയെ വീട്ടിൽ പീഡിപ്പിച്ച കേസ്: ഹോർട്ടികോർപ് മുൻ എംഡി കെ ശിവപ്രസാദ് കീഴടങ്ങി
കൊച്ചി വൈറ്റിലയിലെ വീട്ടിൽ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഹോർട്ടികോർപ്, ഫാമിങ് കോർപ്പറേഷൻ തുടങ്ങിയവയുടെ മുൻ എംഡി കെ ശിവപ്രസാദ് കീഴടങ്ങി. കേസിൽ ശിവപ്രസാദിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
ഒക്ടോബർ 15നാണ് ഒഡിഷക്കാരിയായ യുവതി പീഡനത്തിനിരയായത്. രണ്ട് ദിവസത്തിന് ശേഷമാണ് പീഡന വിവരം പുറത്തറിയുന്നത്. തന്നെ വീട്ടിൽ പൂട്ടിയിട്ടിരിക്കുന്ന വിവരം വീട്ടുജോലിക്കാരി സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.


+ There are no comments
Add yours