വീട്ടിലെ പൂന്തോട്ടവും ചെടികളും കാണിച്ചുകൊണ്ട് യുവതി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് അവരെ എത്തിച്ചത് പൊലീസ് സ്റ്റേഷനിൽ. ചെടികൾക്കിടയിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളാണ് ദമ്പതികളെ കുടുക്കിയത്. കഞ്ചാവ് ചെടികൾ നട്ടു വളർത്തുന്ന കാര്യം യുവതി അഭിമാനത്തോടെ വീഡിയോയിൽ എടുത്തു പറയുകയുംകൂടി ചെയ്തതോടെ പണിപാളി. വീഡിയോ നാട്ടുകാരും കണ്ടു, പൊലീസിനും കിട്ടി.
ബെംഗളൂരുവിലെ എംഎസ്ആർ നഗറിലെ വസതിയിൽ പൂച്ചട്ടികളിൽ കഞ്ചാവ് വളർത്തിയ സിക്കിം സ്വദേശികളായ കെ സാഗർ ഗുരുംഗും (37) ഭാര്യ ഊർമിള കുമാരിയു(38)മാണ് സദാശിവനഗർ പൊലീസിന്റെ പിടിയിലായത്. ബാൽക്കണിയിൽ അലങ്കാരച്ചെടികൾക്കിടയിലാണ് രണ്ട് ചട്ടികളിലായി അവർ കഞ്ചാവ് നട്ടുപിടിപ്പിച്ചിരുന്നത്.


+ There are no comments
Add yours