കൊച്ചിയിൽ നിന്നും ഇടുക്കിയിലേക്ക് ഇനി വെള്ളത്തിൽ പറക്കാം
വിനോദ സഞ്ചാര മേഖലയിൽ കേരളത്തിന്റെ കുതിച്ചു ചാട്ടത്തിന് വേഗത പകരാൻ സീ പ്ലെയിൻ പദ്ധതി. തിങ്കളാഴ്‌ച കൊച്ചി ബോൾഗാട്ടി പാലസിൽ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് സീ പ്ലെയിനിന്റെ ആദ്യ സർവ്വീസെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് പദ്ധതി. ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്താനും ജലത്തിൽ തന്നെ ലാൻഡിംഗ് നടത്താനും കഴിയും.


+ There are no comments
Add yours