സെക്കന്തരാബാദ്-ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൻ്റെ 4 ബോഗികൾ പാളം തെറ്റി. ബംഗാളിലെ ഹൗറയിലെ നാൽപൂർ സ്റ്റേഷനു സമീപമാണ് അപകടം. പാളം തെറ്റിയ കോച്ചുകളിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. നിരവധി യാത്രക്കാർക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. പാളം തെറ്റിയ കോച്ചുകളിൽ ഒരെണ്ണം പാഴ്സൽ ബോഗിയും മറ്റുള്ളവ പാസഞ്ചർ ബോഗികളുമാണ്.


+ There are no comments
Add yours