ഉദ്ഘാടനം ചെയ്ത് മിനിറ്റുകൾക്കകം എല്ലാം നശിപ്പിച്ച് നാട്ടുകാർ;
മൊത്തം ഇന്ത്യക്കാരെയും നാണംകെടുത്തുന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ അടക്കം ഇപ്പോൾ വൈറലാവുന്നത്. 3 ആഴ്‌ച മുൻപ് ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്ത ബയോഫ്ലോക് ടാങ്ക് നിമിഷങ്ങൾ കൊണ്ടാണ് നാട്ടുകാർ പൊളിച്ചത്. അത് മാത്രമല്ല അതിൽ ഉണ്ടായിരുന്ന മത്സ്യങ്ങളെ അടക്കം മോഷ്ടിക്കുകയും ചെയ്‌തു. ബീഹാറിലെ അമരാപുരിൽ പ്രദർശന മൈതാനത്ത് ആയിരുന്നു സംഭവം.


+ There are no comments
Add yours