ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേൽ

Estimated read time 0 min read

ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങളുണ്ടായി. ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും തുടർച്ചയായുള്ള ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. സ്ഫോടനത്തിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്.

ഇറാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലാണ് ശക്തമായ വ്യോമാക്രമണം ഉണ്ടായത്. നിരവധി കെട്ടിടങ്ങൾ സ്ഫോടനത്തിൽ തകർന്നു.

+ There are no comments

Add yours