വീടിന് പിന്നിൽ കഞ്ചാവ് ചെടി നട്ടുവളർത്തി; യുവാവ് പിടിയിൽ
വീടിന് പിന്നിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പിടിയിൽ. ആലപ്പുഴ ആര്യാട് പഞ്ചായത്ത് 4 -ാം വാർഡ് കായൽചിറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശംഭു രങ്കനാണ് (31) പിടിയിലായത്. ഇയാൾ താമസിക്കുന്ന വീടിന് പിന്നിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടി കണ്ടെത്തി.
189 സെന്റീ മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി നട്ടു നനച്ചു വളർത്തിയ കുറ്റത്തിനും 20 ഗ്രാം കഞ്ചാവ് പാൻ്റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ച കുറ്റത്തിനും യുവാവിനെതിരെ കേസ് എടുത്തു.


+ There are no comments
Add yours