മൂന്നാം ദിവസം ഭാര്യയുടെ സ്വർണം പണയം വച്ചു 13.5 ലക്ഷം രൂപയുമായി മുങ്ങിയ  യുവാവ് പിടിയിൽ

Estimated read time 0 min read

വിവാഹത്തിന്റെറെ മൂന്നാം ദിവസം ഭാര്യയുടെ സ്വർണം പണയം വച്ചു 13.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തുവാണ് (34) അറസ്റ്റിലായത്. 2021 ഓഗസ്റ്റിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.

ഫിസിയോതെറപ്പിസ്റ്റാണ് അറസ്റ്റിലായ അനന്തു. ആഡംബരമായി നടന്ന വിവാഹത്തിന്റെറെ മൂന്നാം നാൾ യുവതിയുടെ 52 പവൻ സ്വർണാഭരണം നിർബന്ധപൂർവം പണയപ്പെടുത്തി പണം കൈക്കലാക്കി. തുടർന്ന് ഭാര്യയുടെ കുടുംബവീടും സ്ഥലം എഴുതി നൽകണമെന്നും പുതിയ കാർ വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ട് വഴക്കിട്ട് ഇയാൾ മുങ്ങുകയായിരുന്നു.

+ There are no comments

Add yours