പുതിയ റെക്കോർഡിട്ട് സ്വർണവില
റെക്കോർഡുകൾ ഭേദിച്ച് വീണ്ടും മുന്നേറി സ്വർണ വില. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 58,880 രൂപ എന്ന റെക്കോർഡ് വിലയിലെത്തി. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 7360 രൂപയാണ്. ഈ വൻ വിലകയറ്റത്തോടെ പവൻ വില 59000 കടക്കുമെന്നാണ് കരുതുന്നത്. ഒക്ടോബർ തുടക്കത്തിൽ 56,400 രൂപയായിരുന്നു ഒരു പവന്റെ വില. 10ന് 56,200 രൂപയായി താഴുകയും ചെയ്തു. പിന്നാലെ വില കുതിച്ചു കയറി.
റെക്കോർഡിട്ട് സ്വർണവില

+ There are no comments
Add yours