തൃശൂർ: വീട്ടുമുറ്റത്ത് സിമൻ്റ്കട്ട ഇറക്കുന്നത് തടഞ്ഞ് സിഐടിയു ചുമട്ടുതൊഴിലാളികൾ. അണിചേരിക്കടുത്ത് പാലിശേരിയിൽ വിശ്വ നാഥന്റെ വീട്ടിലായിരുന്നു സംഭവം. സിമന്റ്ക ട്ടകൾ അതിഥിത്തൊഴിലാളികൾ ഇറക്കുന്നത് സിഐടിയു തൊഴിലാളികൾ തടയുകയായി രുന്നു.
‘സിമന്റ്കട്ടകൾ അതിഥിത്തൊഴിലാളികൾ ഇ റക്കണ്ട, വീട്ടുകാർക്ക് വേണമെങ്കിൽ ഇറ ക്കാം’ എന്നായിരുന്നു സിഐടിയു നിലപാട്. ഇതോടെ വിശ്വനാഥനും ഭാര്യ സംഗീതയും ചേർന്ന് 100 സിമന്റ്കട്ടകൾ ഇറക്കിവെച്ചു. കട്ട കൾ ഇറക്കി തീരുവോളം സിഐടിയു തൊഴി ലാളികൾ മതിലിന് പുറത്തുണ്ടായിരുന്നു.
വീട്ടിലെ അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് കട്ടകൾ എത്തിച്ചതെന്നും സിഐടിയു തൊഴി ലാളികൾ ഭീഷണിപ്പെടുത്തിയെന്നും വിശ്വനാ ഥൻ പറഞ്ഞു. തിങ്കളാഴ്‌ച ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
തൃശൂരിൽ വീട്ടുമുറ്റത്ത് സിമൻ്റ്കട്ട ഇറക്കുന്നത് സിഐടിയു തടഞ്ഞു. ഭർത്താവും ഭാര്യയും ചേർന്ന് 100 കട്ട ഇറക്കി

+ There are no comments
Add yours