ശബരിമല തീർത്ഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ടിൽ നാളികേരം കൊണ്ടുപോകാൻ അനുമതി. വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സുരക്ഷ മുൻനിർത്തിയാണ് മുൻപ് ഇരുമുടിക്കെട്ടിൽ നാളികേരം വച്ച് വിമാനത്തിൽ സഞ്ചരിക്കാനാകില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നത് ചെക് ഇൻ ബാഗേജിൽ നാളികേരം ഉൾപ്പെടുത്താമെങ്കിലും ഇരുമുടിക്കെട്ടിൽ നാളികേരം വച്ച് അത് കൈയിലുള്ള ബാഗിൽ കയറ്റി കൊണ്ടുപോകാൻ മുൻപ് സാധിക്കില്ലായിരുന്നു. ഇതിലാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്. നിശ്ചിത കാലയളവിലേക്ക് മാത്രമാണ് വിലക്ക് നീക്കിയിരിക്കുന്നത്.
ഇരുമുടിക്കെട്ടിൽ നാളികേരം കൊണ്ടുപോകാൻ അനുമതി.

+ There are no comments
Add yours