ഇന്ത്യൻ വിസകളുടെ എണ്ണം വർധിപ്പിക്കാൻ ജർമനി

Estimated read time 0 min read

വിസ വർധിപ്പിക്കൽ: ജർമൻ നീക്കത്തെ സ്വാഗതം ചെയ്ത‌് പ്രധാനമന്ത്രി

തൊഴിൽ വൈദഗ്ധ്യമുള്ള ഇന്ത്യക്കാർക്കനുവദിക്കുന്ന വിസകളുടെ എണ്ണം വർധിപ്പിക്കാനുള്ള ജർമനിയുടെ തീരുമാനത്തെ മോദി സ്വാഗതം ചെയ്‌തു. ജർമനി പ്രതിവർഷം അനുവദിക്കുന്ന വിസകളുടെ എണ്ണം 20,000ത്തിൽനിന്ന് 90,000മായി ഉയർത്താനാണ് തീരുമാനിച്ചത്. ജർമനിയുടെ വികസനത്തിനും ഈ തീരുമാനം മുതൽക്കൂട്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ തീരുമാനം ഏറെ പ്രയോജനം ചെയ്യും.

+ There are no comments

Add yours