പ്ലാറ്റ്ഫോമിലെ ഓവിനുള്ളിൽ പതുങ്ങി കൂറ്റൻ പെരുമ്പാമ്പ്;
കൊല്ലം തെന്മല റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോമിനോട് ചേർന്നുള്ള ഓവുചാലിനുള്ളിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മൂന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ ചേർന്നാണ് ഓവുചാലിൽ പതുങ്ങിയിരുന്ന പാമ്പിനെ പുറത്തെത്തിച്ചത്. ഇതിനെ പിടികൂടുന്ന ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.


+ There are no comments
Add yours