കേരള സർവകലാശാലയിൽ SFI തരംഗം

Estimated read time 1 min read

കേരള യൂണിവേഴ്‌സിറ്റിയും തൂക്കി SFI

കേരള സർവകലാശാലക്ക് കീഴിലെ ക്യാമ്പസുകളിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ SFIക്ക് വമ്പൻ ജയം. 77 ക്യാമ്പസുകളിൽ 64 ഇടത്തും SFI വിജയിച്ചു. തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 36ൽ 31 കോളേജുകളും SFI തൂത്തുവാരി. കൊല്ലം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 19ൽ 13 കോളേജുകളിലും, ആലപ്പുഴ ജില്ലയിൽ 17ൽ 15 കോളേജുകളിലും, പത്തനംതിട്ട ജില്ലയിൽ 5ൽ 5 ഇടത്തും SFI വിജയിച്ചു.

+ There are no comments

Add yours