തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Estimated read time 1 min read

‘വരവ് ചെലവ് കണക്കുകൾ സൂക്ഷിക്കുന്നതിൽ പരാജയം’; തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം


സാമ്പത്തിക ദുർവ്യയവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വരവ് ചെലവ് കണക്കുകൾ സൂക്ഷിക്കുന്നതിൽ ദേവസ്വം ബോർഡ് പരാജയമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. 2014 – 15 സാമ്പത്തിക വർഷത്തെ കണക്കുകൾ പത്ത് വർഷത്തിന് ശേഷവും ക്രമീകരിക്കാനായില്ല. ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകൾ ഇതുവരെയും കണ്ടെത്താനായില്ലെന്നും വിമർശനമുണ്ട്.

+ There are no comments

Add yours