റേഷൻ കാർഡുകൾ മുൻഗണനാ  വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ  നീട്ടി.

Estimated read time 1 min read

റേഷൻ കാർഡ്: സുപ്രധാന അറിയിപ്പ്!

ഭക്ഷ്യ പൊതുവിതരണ വകുപ്പിൻ പ്രധാന അറിയിപ്പ്. ഒഴിവാക്കൽ മാനദണ്ഡത്തിൽ ഉൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി ഈ മാസം 28 വരെ നീട്ടി. അപേക്ഷകൾ അക്ഷയ കേന്ദ്രം വഴി അല്ലെങ്കിൽ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴി 28ന് വൈകീട്ട് 5 മണി വരെ സമർപ്പിക്കാം. ഈ വിവരം മറ്റുള്ളവരിലേക്കും എത്താൻ ഈ വാർത്ത ഷെയർ ചെയ്യുക.

+ There are no comments

Add yours