രാജ്യത്തെ നടുക്കി ദുരന്തം; 20 പേർ വെന്തുമരിച്ചു
രാജ്യത്തെ നടുക്കി ബസ് ദുരന്തം. രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 20 പേർക്ക് ദാരുണാന്ത്യം. ജോധ്പൂരിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. ഈ ബസിൽ 50 ലേറെ യാത്രക്കാരുണ്ടായിരുന്നു. ബസിലെ ACയിൽ ഉണ്ടായ ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രധാനമന്ത്രിയും രാഷ്ട്രപതിയും സംഭവത്തിൽ അനുശോചനം രേഖപ്പടുത്തി.



+ There are no comments
Add yours