പൊഴിയൂരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ബിയർകുപ്പി കൊണ്ടാക്രമണം; മൂന്ന് വയസുകാരിക്ക് ഗുരുതര പരുക്ക്
തിരുവനന്തപുരം പൊഴിയൂരിൽ പശ്ചിമബംഗാൾ സ്വദേശികളായ വിനോദ സഞ്ചാരികൾക്ക് നേരെ ബിയർകുപ്പി കൊണ്ടാക്രമണം. മൂന്ന് വയസുകാരിക്ക് ഗുരുതര പരുക്കേറ്റു. വൈകിട്ട് കുടുംബം ബോട്ടിങ് നടത്തുന്നതിനിടെ കരയിൽ നിന്ന് യുവാവ് ബിയർ കുപ്പി എറിയുകയായിരുന്നു. അക്രമം നടത്തിയ വെട്ടുകാട് സ്വദേശി സനോജിനെ ബോട്ട് ജീവനക്കാർ കീഴ്പ്പെടുത്തി.



+ There are no comments
Add yours