
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ 72 അടി ഉയരത്തിലുള്ള കെട്ടുകാള നിലംപതിച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തെട്ടാം ഓണമഹോത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയിറക്കിയ കാലഭൈരവന് എന്ന സങ്കൽപമുള്ള കെട്ടുകാളരൂപമാണ് അടിതെറ്റി മറിഞ്ഞത്. ആളപായമില്ല. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.


+ There are no comments
Add yours