
ഗാസ അഭയാർഥി ക്യാംപിൽ ഇസ്രയേൽ വ്യോമാക്രമണം; 28 പേർ കൊല്ലപ്പെട്ടു
ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്കൂളിന് നേരെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തിൽ 28 പേർ കൊല്ലപ്പെടുകയും 50ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. മധ്യ ഗാസയിലെ പടിഞ്ഞാറൻ ദേർ അൽ-ബാലയിലെ റുഫൈദ സ്കൂളിന് നേരെയാണ് വ്യോമാക്രമണം. വ്യാഴാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ആക്രമണം. ആശുപത്രി കണക്ക് പ്രകാരം, കൊല്ലപ്പെട്ടവരിൽ 2 കുട്ടികളും 5 സ്ത്രീകളും 60 വയസിന് മുകളിൽ പ്രായമുള്ള 3 പുരുഷന്മാരുമാണ്


+ There are no comments
Add yours