തീരുമാനങ്ങളെല്ലാം കൂടിയാലോചിച്ച്; കെ.സി. വേണുഗോപാലുമായി ഭിന്നതയില്ല: അടൂർ പ്രകാശിന്റെ വിമർശനം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ

Estimated read time 0 min read

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച സംഘടനാപരമായ വിമർശനങ്ങളെ പൂർണ്ണമായി തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാരിലെയും മുന്നണിയിലെയും എല്ലാ പ്രധാന തീരുമാനങ്ങളും മുതിർന്ന നേതാക്കളുമായി ആലോചിച്ചാണ് കൈക്കൊള്ളുന്നതെന്നും പാർട്ടി നയങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് പ്രവർത്തനങ്ങളെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പ്രതികരിച്ചു.

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി തനിക്ക് യാതൊരുവിധ ഭിന്നതകളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ട വിഷയത്തിൽ, നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നും മുന്നണി കൺവീനർ എന്ന നിലയിൽ തന്നെ അവഗണിക്കുന്നുവെന്നും കാണിച്ച് അടൂർ പ്രകാശ് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നേരിട്ട് പരാതി നൽകിയിരുന്നു. മഹിളാ കോൺഗ്രസ് നേതൃത്വത്തിന്റെയും ഘടകകക്ഷികളുടെയും വിയോജിപ്പുകൾ ഖർഗെയെ ധരിപ്പിച്ച അടൂർ പ്രകാശ്, വിഷയത്തിൽ ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടലും ആവശ്യപ്പെട്ടിരുന്നു. ഇതിനോട് ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.

+ There are no comments

Add yours